പാലക്കാട്: ദേവസ്വം ബോർഡ് നിയമനങ്ങൾ പി.എസ്.സി ക്ക് വിടുന്നതിൽ ഹിന്ദുക്കൾക്ക് ആശങ്കയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ.
ക്ഷേത്രവിശ്വാസികളായ അംഗങ്ങളെ എങ്ങനെ പി.എസ്.സി കണ്ടെത്തുമെന്നും അദ്ദേഹം ചോദിച്ചു. ദേവസ്വം ബോർഡ് നിയമനങ്ങൾ പി.എസ്.സി ക്ക് വിടുമെന്ന ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ, ആചാരങ്ങൾ ഏകീകരിക്കുന്നത് മതേതര സർക്കാരിന്റെ ജോലിയാണോ എന്നും കുമ്മനം ചോദിച്ചു. പാലക്കാട് ജില്ലയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ.