തിരുവനന്തപുരം: ദേവസ്വം ബോർഡുകളിലെ നിയമനങ്ങൾ പി.എസ്. സിക്ക് വിടാൻ സംസ്ഥാനസർക്കാർ തീരുമാനമായി. ഇതിന് മുന്നോടിയായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പിരിച്ചുവിടും.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരാണ് ദേവസ്വം നിയമനങ്ങൾ നടത്തുന്നതിനായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സ്ഥാപിച്ചത്. എന്നാൽ ബോർഡിന്റെ പ്രവർത്തനം സുതാര്യമല്ലെന്ന് വ്യാപകമായ ആക്ഷേപം ഉയർന്നിരുന്നു.