ന്യൂഡൽഹി: ആറു ദിവസത്തെ സന്ദർശനത്തിനായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഇന്ന് ജപ്പാനിലേക്ക് തിരിക്കും. ജപ്പാനിലെ ഐ.ടി, മൊബൈൽ രംഗത്തെ ഒന്നാംകിട കമ്പനിയായ സോഫ്റ്റ് ബംഗ് സി.ഇ.ഒ, ജപ്പാൻ ബാങ്ക് ഫോർ ഇന്റർനാഷണൽ കോപ്പറേഷൻ സി.ഇ.ഒ തുടങ്ങിയവരുമായി അരുൺ ജെയ്റ്റ്ലി കൂടിക്കാഴ്ച നടത്തും. ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ ആബെയുമായും അദ്ദേഹം ചർച്ചകൾ നടത്തും.