ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 4.15ന് പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചാണ് കൂടിക്കാഴ്ച.
പ്രധാനമന്ത്രിയെക്കൂടാതെ, രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുൺ ജെയ്റ്റ്ലി തുടങ്ങിയവരുമായും മുഖ്യമന്ത്രി ചർച്ച നടത്തും.