കൊച്ചി: വാഹന തട്ടിപ്പ് നടത്തിയ കോളേജ് അധ്യാപിക പൊലീസ് പിടിയിൽ. ആലുവ യു.സി കോളേജിലെ അധ്യാപികയായ ലൂസി ഈപ്പനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റുളളവരുടെ ജാമ്യത്തിൽ പുതിയ വാഹനം വാങ്ങി അത് മറിച്ചു വില്‍പ്പന നടത്തി എന്നാണ് ഇവർക്കെതിരെയുളള കേസ്.
ആലുവ സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോൾ സമാനമായ കേസുകൾ പാലാരിവട്ടം, കാലടി സ്റ്റേഷനുകളിലും ഇവർക്കെതിരെ ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇവർ മുന്‍കൂർ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി ഈ ആവശ്യം തളളിയിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇവരെ രഹസ്യ കേന്ദ്രത്തിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു