കേരളത്തിന്റെ പതിനാലാം നിയമസഭയിലെ മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. നായനാർ മന്ത്രിസഭയിൽ വൈദ്യുതവകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയൻ ഇത് അഞ്ചാം തവണയാണ് നിയമസഭയിലെത്തുന്നത്.
ഇത്തവണ മന്ത്രിസഭ ചുമതലയേൽക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനടക്കം പത്തൊൻപതു മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.
പത്തൊൻപതംഗ മന്ത്രിസഭയിൽ, മുഖ്യമന്ത്രിയടക്കം പന്ത്രണ്ടു പേർ സി.പി.എം അംഗങ്ങളാണ്. സി.പി.ഐയിലെ നാലംഗങ്ങളും, ജനതാദൾ എസ്, എൻ.സി.പി, കോൺഗ്രസ് എസ് എന്നിവയിലെ ഓരോ അംഗങ്ങളും മന്ത്രിമാരായി ഇന്നു സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാചടങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര നേതാക്കളും, കലാസാംസ്കാരിക രംഗത്തെ പ്രമുഖരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
മന്ത്രിമാരും വകുപ്പുകളും
പിണറായി വിജയന് മുഖ്യമന്ത്രി- ആഭ്യന്തരം, വിജിലൻസ്, ഐടി
തോമസ് ഐസക്- ധനകാര്യം
ജി.സുധാകരന്- പൊതുമരാമത്ത്, രജിസ്ട്രേഷന്
സി.രവീന്ദ്രനാഥ്- വിദ്യാഭ്യാസം
രാമചന്ദ്രന് കടന്നപ്പളളി- തുറമുഖം
ഇ.പി ജയരാജന്- വ്യവസായം, കായികം
എ.സി.മൊയ്തീന്- ടൂറിസം, സഹകരണം
എ.കെ.ശശീന്ദ്രന്- ഗതാഗതം
വി.എസ്.സുനില്‍കുമാര്‍- കൃഷി
എ.കെ.ബാലന്- നിയമം, സാംസ്കാരികം, പിന്നാക്കക്ഷേമം
ടി.പി. രാമകൃഷ്ണന്- എക്സൈസ്
ജെ.മേഴ്സിക്കുട്ടിയമ്മ- ഫിഷറീസ്
കെ.കെ.ശൈലജ- ആരോഗ്യം, സാമൂഹ്യക്ഷേമം
കെ.ടി. ജലീല്‍- തദ്ദേശസ്വയംഭരണം
കടകംപളളി സുരേന്ദ്രന്- വൈദ്യതി, ദേവസ്വം
ഇ.ചന്ദ്രശേഖരന്- റവന്യു
പി.തിലോത്തമന്- ഭക്ഷ്യ-സിവില്‍സപ്ലൈസ്
കെ.രാജു- വനം
മാത്യു.ടി.തോമസ്- ജലവിഭവം