റാഖ: സിറിയയിൽ റാഖ നഗരം തിരിച്ചുപിടിക്കാൻ പോരാട്ടം ശക്തം. അമേരിക്കൻ വ്യോമസേനയുടെ സഹായത്തോടെ കുർദിഷ് – അറബ് പോരാളികളുടെ നേതൃത്വത്തിലാണ് പോരാട്ടം .
ഐ.എസ് ശക്തി കേന്ദ്രമായ റാഖ പിടിച്ചെടുക്കാൻ 30,000 പോരാളികളെയാണ് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് വിന്യസിച്ചിരിക്കുന്നത് . അമേരിക്കൻ സേനയുടെ സഹായത്തോടെ പ്രദേശത്തെ ചിലഭാഗങ്ങൾ തിരിച്ചു പിടച്ചതായാണ് റിപ്പോർട്ട് . താൽ അബ്യാദിൽ നിന്ന് റാഖയുടെ വടക്കു-പടിഞ്ഞാറൻ നഗരമായ ഐൻ ഇസാ പിടിച്ചെടുക്കാൻ സൈന്യം നീക്കം ആരംഭിച്ചിട്ടുണ്ട്.
റാഖ പിടിച്ചെടുക്കാനുളള പോരാട്ടത്തിൽ അമേരിക്കൻ സൈന്യത്തിനും സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിനും ആവശ്യമായ പിന്തുണ നൽകുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. 2013 ഓഗസ്റ്റിലാണ് ഐ.എസ് റാഖ പിടിച്ചെടുത്തത്.
5,000ത്തിലധികം ഐ.എസ് പോരാളികളാണ് റാഖയിലുളളതെന്നാണ് റിപ്പോർട്ട്. സിറിയൻ സർക്കാരിന്റെ നിയന്ത്രണത്തിലുളള പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ഐ.എസ് നടത്തിയ ചാവേറാക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു.