തിരുവനന്തപുരം: ഇരുപത്തിനാലാമത് പത്മരാജൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച സിനിമയ്ക്കുളള പുരസ്കാരം പത്തേമാരിയുടെ സംവിധായകൻ സലീം അഹമ്മദും ചെറുകഥയ്ക്കുളള പുരസ്കാരം ഇ.പി.ശ്രീകുമാറും ഏറ്റുവാങ്ങി.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഡോ.ജോർജ് ഓണക്കൂർ, പത്മരാജന്റെ പത്നി രാധാലക്ഷ്മി, തൂവാനത്തുമ്പികൾ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന് അവലംബമായ വ്യക്തി ഉണ്ണികൃഷ്ണൻ, പത്മരാജൻ മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ ഗാന്ധിമതി ബാലൻ, സെക്രട്ടറി അഡ്വ. ബി.ബാബു പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.