തിരുവനന്തപുരം:
പ്രതീക്ഷിച്ചതിലും അധികം വോട്ടുകൾ എൻ.ഡി.എ നേടിയതാണ് തൃപ്പൂണിത്തുറയിൽ തന്റെ തോൽവിക്ക് കാരണമായതെന്ന് കെ.ബാബു.
പ്രധാന മന്ത്രി നരേന്ദ്രമോദി എൻ.ഡി.എയുടെ പ്രചാരണത്തിനായി തൃപ്പൂണിത്തുറയിൽ എത്തിയതും എൻ.ഡി.എക്ക് വോട്ട് ശതമാനം കൂടാൻ ഇടയാക്കി. സ്ഥാനാർഥി നിർണയത്തിലെ അനിശ്ചിതിത്വമാണ് കോൺഗ്രസിന്റെ വലിയ തോൽവിക്ക് കാരണമെന്നും കെ ബാബു തിരുവനന്തപുരത്ത് പറഞ്ഞു.