തിരുവനന്തപുരം: അഞ്ചോളം സ്റ്റേറ്റ് ബാങ്കുകളെ എസ്.ബി.ഐയിൽ ലയിപ്പിക്കാനുളള തീരുമാനത്തിൽ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാർ പണിമുടക്ക് ആരംഭിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ എന്നീ ബാങ്കുകളാണ് സേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിപ്പിക്കാൻ തീരുമാനിച്ചത്.
ഈ ബാങ്കുകളിലെ നാൽപ്പത്തി അയ്യായിരത്തിലധികം വരുന്ന ജീവനക്കാരാണ് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ പണിമുടക്കുന്നത്.
തൊഴിലാളികളുടെ പ്രമോഷൻ, സ്ഥലം മാറ്റം തുടങ്ങിയവയെ ഈ ലയനം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയെ മുൻനിർത്തിയാണ് സമരം ആഹ്വാനം ചെയ്തിട്ടുളളത്.