കന്യാകുമാരി – ദിബ്രുഗഢ് വിവേക് എക്സ്പ്രസ്സ് നാഗർകോവിലിൽ പാളം തെറ്റി

തിരുവനന്തപുരം: കന്യാകുമാരിയിൽ നിന്നും ദിബ്രുഗഢ് വരെ പോകുന്ന കന്യാകുമാരി-ദിബ്രുഗഢ് വിവേക് എക്സ്പ്രസ് നാഗർകോവിലിനടുത്ത് ഇരണിയലിൽ പാളം തെറ്റി. ഇന്നലെ രാത്രി 11.15 നാണ് തീവണ്ടി കന്യാകുമാരിയിൽ നിന്നും പുറപ്പെട്ടത്. വെളുപ്പിനെ ഒരു മണിയോടെ ഇരണിയൽ സ്റ്റേഷനു സമീപത്തു വച്ച് പാളം തെറ്റുകയായിരുന്നു.

ശക്തമായ മഴയിൽ പാളത്തിലേക്കു മണ്ണിടിഞ്ഞു വീണതാണ് അപകടകാരണം. സംഭവത്തേത്തുടർന്ന് ഇതുവഴിയുളള   ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. നാഗർകോവിൽ തിരുവനന്തപുരം റൂട്ടിലോടുന്ന പല ട്രെയിനുകളും വൈകാനും സാദ്ധ്യതയുണ്ട്.

റയിൽവേ ഡിവിഷണൽ മാനേജർ അടക്കമുളള   സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

മുഖ്യമന്ത്രി ഉമ്മൻ‌ ചാണ്ടി ഇന്നു രാജി വയ്ക്കും

Next Story »

തെരഞ്ഞെടുപ്പ്: വിജയികൾക്കുളളിലെ ശ്രദ്ധേയർ

HAPPENING NOW

%d bloggers like this: