തിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനേത്തുടർന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് രാജി വയ്ക്കും. രാവിലെ പത്തരയ്ക്കു ശേഷം ഗവർണർക്ക് രാജിക്കത്ത് നേരിട്ടു കൈമാറും.
അതേസമയം, പ്രതിപക്ഷനേതാവാകാൻ താനില്ലെന്ന നിലപാടാണ് ഉമ്മൻ ചാണ്ടിക്കുളളത്. തോൽവിയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്താണ് കോൺഗ്രസ് ഹൈക്കമാൻഡിനു മുന്നിൽ ഈ നിലപാടു സ്വീകരിച്ചിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവാകാനാണു സാദ്ധ്യതയെന്നും റിപ്പോർട്ടുകളുണ്ട്.