കൊച്ചി: ജനാധിപത്യ സമൂഹത്തിൽ വോട്ടവകാശം മൗലികവകാശമാണെന്നും അതു പാഴാക്കരുതെന്നും നടന് മമ്മൂട്ടി. പനമ്പളളി നഗർ ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ നൂറ്റിയൊന്നാം നമ്പർ പോളിംഗ് ബൂത്തിൽ ഭാര്യ സുൽഫത്തുമൊത്ത് വോട്ടു രേഖപ്പെടുത്താനെത്തിയതായിരുന്നു മമ്മൂട്ടി.
വോട്ടുവിശേഷങ്ങൾ ചോദിച്ചെത്തിയ മാദ്ധ്യമപ്രവർത്തകരോട്, നിങ്ങളും വോട്ടു ചെയ്യണമെന്നും രാഷ്ട്രീയ കാര്യങ്ങൾ പറയാനില്ലെന്നും മമ്മൂട്ടി പ്രതികരിച്ചു. താരങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒഴിഞ്ഞു മാറുകയായിരുന്നു അദ്ദേഹം.
മമ്മൂട്ടിയുടെ മകൻ ദുൽക്കർ സൽമാൻ രാവിലെ ഏഴുമണിയോടെ ഇവിടെയെത്തി വോട്ടു രേഖപ്പെടുത്തി മടങ്ങി.