കൊച്ചി: ലിബിയയിലെ ട്രിപ്പോളിയിൽ ആഭ്യന്തര കലാപത്തിൽ പെട്ട് കുടുങ്ങിപ്പോയ 9 കുടുംബങ്ങൾ ഇന്ന് നാട്ടിലെത്തി. തമിഴ്നാട്ടിൽ നിന്നുള്ള മൂന്നു കുടുംബങ്ങളും ആറ് മലയാളി കുടുംബങ്ങളുമടക്കം 29 പേരാണ് ഇന്ന് നാട്ടിലെത്തിയത്. ഇതിൽ പതിനാറു പേർ നെടുമ്പാശ്ശേരിയിലും 13 പേരടങ്ങുന്ന തമിഴ് സംഘം ചെന്നൈയിലുമാണ് ഇറങ്ങിയത്.
ട്രിപ്പോളിയിലെ സാവ്യ ആശുപത്രിയിലായിരുന്നു ഇവർ കുടുങ്ങിയത്. ഇവരെ സ്വീകരിക്കുന്നതിനും, മറ്റു സൗകര്യങ്ങളൊരുക്കുന്നതിനുമായി നോർക്ക റൂട്ട്സ് നെടുമ്പാശ്ശേരിയിൽ ഹെൽപ്പ് ഡസ്ക് തുറന്നിരുന്നു.
47 ദിവസങ്ങളായി, ആഹാരവും, വെള്ളവും പോലും ലഭിക്കാതെ ദുരിതമനുഭവിച്ചിരുന്നവരായിരുന്നു ഇവർ. കുട്ടികൾ രോഗബാധിതരാവുക കൂടി ചെയ്തതോടെ ഇവർ നോർക്ക റൂട്സിനെ വിവരമറിയിക്കുകയായിരുന്നു.