ബെയ്ജിംഗ് : ഉത്തര കൊറിയൻ ഏകാധിപതി കിംഗ് ജോംഗ് ഉന്നിന് ചൈനീസ് പ്രസിഡന്റ് സീ ജിൻപിംഗിന്റെ അഭിനന്ദനം . വർക്കേഴ്സ് പാർട്ടിയുടെ പരമോന്നത സ്ഥാനത്തേക്ക് കിം ജോംഗ് ഉൻ തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് സീ ജിൻ പിംഗ് അഭിനന്ദനം അറിയിച്ചത് .
ഏകാധിപതിയായ കിംഗ് ജോംഗ് ഉന്നിന് അഭിനനന്ദനം അറിയിക്കുന്ന ആദ്യ അന്താരാഷ്ട്ര നേതാവാണ് സീ ജിൻപിംഗ് . കിമ്മിന്റെ കീഴിൽ വടക്കൻ കൊറിയ സോഷ്യലിസത്തിലൂടെ കൂടുതൽ അഭിവൃദ്ധി പ്രാപിക്കട്ടെയെന്ന് ജിൻ പിംഗ് ആശംസിച്ചു. ഉത്തര കൊറിയൻ സർക്കാരും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള അഭേദ്യമായ ബന്ധത്തെപ്പറ്റിയും ജിൻ പിംഗ് അഭിനന്ദന സന്ദേശത്തിൽ എടുത്തുപറഞ്ഞു.
മനുഷ്യാവകാശ ധ്വംസനങ്ങളും ഏകാധിപത്യപരമായ നടപടികളും കൊണ്ട് കുപ്രസിദ്ധമായ വടക്കൻ കൊറിയ ഭരണത്തെ ചൈനീസ് പ്രസിഡന്റ് പിന്തുണച്ചതിൽ പുതുമകളില്ലെന്നാണ് നിരീക്ഷണങ്ങൾ . പാകിസ്ഥാനോടൊപ്പം വടക്കൻ കൊറിയയെ സഖ്യകക്ഷിയായി നിലനിർത്തുന്നതിൽ നേരത്തെ തന്നെ ചൈന ശ്രദ്ധിച്ചിട്ടുണ്ട് . രണ്ടിടത്തും നിലനിൽക്കുന്നത് കമ്യൂണിസത്തിലധിഷ്ടിതമായ സർക്കാരാണെന്നതും ഇരുവരേയും ഒന്നിപ്പിക്കുന്നു.