• Page Views 1237

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

തിരുവനന്തപുരം : എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. രാവിലെ 9.30 ന് കാസർകോട്ടാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യറാലി. മംഗാലപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടർ മാർഗമാകും കാസർകോട്ടെക്കെത്തുക.

ആലപ്പുഴ എടത്വയിലെ ലൂർദ്ദ്മാതാ സ്കൂൾ മൈതാനിയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിലും പ്രധാനമന്ത്രി സംസാരിക്കും. അവിടെ നിന്നും കന്യാകുമാരിക്ക് പോകുന്ന നരേന്ദ്രമോദി വൈകിട്ട് 4.50 ന് അവിടെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുക്കും.

കന്യാകുമാരിയിൽ നിന്ന് 6.40ന് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം സെന്‍ട്രല്‍ സ്റ്റേഡിയത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യും. ജില്ലയിലെ സ്ഥാനാര്‍ത്ഥികള്‍ക്കു പുറമെ കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദയും രാജീവ് പ്രതാപ് റൂഡിയും പരിപാടിയിൽ പങ്കെടുക്കും

ബംഗാളിൽ കോൺഗ്രസിന്റെ താങ്ങും തണലും കൊണ്ടാണ് സിപിഎം പിടിച്ചു നിൽക്കുന്നതെന്ന് യു ഡി എഫ്

Next Story »

ജോലിയും സുരക്ഷിതത്വവും നഷ്ടപ്പെട്ട് കശുവണ്ടി തൊഴിലാളികൾ

HAPPENING NOW

%d bloggers like this: