അജ്മീർ : ചുവപ്പൻ ഭീകരത നടമാടുന്ന നക്സൽ – മാവോയിസ്റ്റ് മേഖലകളിലേക്ക് സി ആർ പി എഫിന്റെ വനിത ബറ്റാലിയൻ. 232 മഹിള ബറ്റാലിയനിലെ 567 പേരാണ് പരിശീലനം പൂർത്തിയാക്കി കമ്യൂണിസ്റ്റ് ഭീകരതെ ചെറുക്കാൻ നക്സൽ മേഖലകളിലേക്ക് പോകുന്നത്. കഴിഞ്ഞ 44 ആഴ്ചകളായി ഇതിനായുള്ള കഠിനപരിശീലനത്തിലായിരുന്നു ഇവർ.
കമ്യൂണിസ്റ്റ് ഭീകരതയെ തകർക്കാൻ തങ്ങൾ പൂർണമായും സജ്ജരാണെന്ന ആത്മവിശ്വാസത്തിലാണ് ബറ്റാലിയൻ അംഗങ്ങൾ . എല്ലാ തരത്തിലുള്ള ആയുധങ്ങളിലും ബറ്റാലിയൻ പരിശീലനം നേടിക്കഴിഞ്ഞു. കരാട്ടെ പോലുള്ള ആയോധനമുറകളും ഇവർ സ്വായത്തമാക്കിയിട്ടുണ്ട് .
കാടുകളിൽ ദീർഘകാലം താമസിക്കാനും മാപ്പുകൾ നോക്കി ദിശയും സ്ഥലങ്ങളും മനസ്സിലാക്കാനുമുള്ള പരിശീലനവും ഇവർക്ക് ലഭിച്ചിട്ടുണ്ട്.പാസ്സിംഗ് ഔട്ട് പരേഡിനു മുൻപ് ആയോധനമുറകളുടെ പ്രദർശനവും നടന്നു . ചാമുണ്ഡിക്കുന്ന് കയറി ചാമുണ്ഡി ദേവിയുടെ ക്ഷേത്രത്തിൽ ദർശനം നടത്തിയതിനു ശേഷമായിരുന്നു പാസ്സിംഗ് ഔട്ട് പരേഡ്.