ന്യൂഡൽഹി : പാലക്കാട്ടെ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി വൻ വിജയമാക്കിയ എല്ലാവർക്കും നന്ദിരേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട്ടെ റാലി അവിസ്മരണീയമായിരുന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാ പ്രവർത്തകരും അഭിനന്ദനം അർഹിക്കുന്നതായും ഫേസ്ബുക്ക് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു.
കേരളത്തിലെ ബിജെപി പ്രവർത്തകരെ കുറിച്ച് തനിക്ക് അതിയായ അഭിമാനമാണ് ഉളളത്. അധികാരത്തിന്റെ തണലില്ലാതെയും, ഇടതുപാർട്ടികളുടെ അക്രമരാഷ്ട്രീയത്തെ ചെറുത്തുതോൽപ്പിച്ചുമാണ് കേരളത്തിൽ ബിജെപി പ്രവർത്തകർ സേവനം നടത്തുന്നതെന്നും നരേന്ദ്രമോദിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ജനങ്ങൾക്കു വേണ്ടി രാവും പകലുമില്ലാതെ ദേശത്തും വിദേശത്തുമെല്ലാം ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഒരു സർക്കാരാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം പറഞ്ഞു . കേരളത്തിനു വേണ്ടി കേന്ദ്രസർക്കാർ ചെയ്ത ജനോപകാര പ്രവർത്തനങ്ങൾ കൂടുതൽ ഭംഗിയായി തുടരുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ഉറപ്പ് നൽകി .