ന്യൂഡൽഹി: അറുപത്തിമൂന്നാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്നു സമ്മാനിക്കും. രാഷ്ട്രപതി പ്രണബ് മുഖർജിയാവും സമ്മാനങ്ങൾ വിതരണം ചെയ്യുക.
അമിതാഭ് ബച്ചൻ മികച്ച നടനുളള അവാർഡും, കങ്കണാ റാവത്ത് മികച്ച നടിക്കുളള അവാർഡും ഏറ്റുവാങ്ങും. ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ച മലയാളത്തിൽ നിന്നുളള നടൻ ജയസൂര്യയും ഇന്ന് അവാർഡ് ഏറ്റു വാങ്ങും.
ഇന്നു വൈകുന്നേരം ഡൽഹിയിൽ നടക്കുന്ന ചടങ്ങിലാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്. കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയും ചടങ്ങിൽ പങ്കെടുക്കും.