ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചില പരിശോധനാഫലങ്ങൾ ഇന്നു ലഭ്യമാകും. ആശങ്കപ്പെടാനൊന്നുമില്ല, വർഷങ്ങളായി പ്രമേഹത്തിനു ചികിത്സ ചെയ്യുന്ന സുഷമ സ്വരാജ്, ഹൃദ്രോഗവിദഗ്ദ്ധരുടെ നിരീക്ഷണത്തിലാണെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
പാക് വിദേശകാര്യ സെക്രട്ടറി അസീസ് അഹമ്മദ് ചൗധരിയുമായി ഇന്ന് ചർച്ച നടത്താനിരിക്കയായിരുന്നു.