കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദൻ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കോഴിക്കോട് മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.എസ്. തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾക്കുളള മറുപടി ഔദ്യോഗിക രേഖകളാണ്. അതുകൊണ്ടു തന്നെ അതിനൊന്നും ഉത്തരം നൽകേണ്ട കാര്യമില്ല. പിണറായി വിജയൻ ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യം വച്ചാണ് തനിക്കെതിരേ ആരോപണങ്ങളുമായി വരുന്നത്.
തനിക്കും സഹമന്ത്രിമാർക്കുമെതിരേ 136 കേസുകൾ നിലവിലുണ്ടെന്ന വി.എസിന്റെ ആരോപണം രണ്ടു ദിവസത്തിനകം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. ഇതിനായി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.