വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ വഴിയരികിൽ സംസാരിച്ചു നിന്നവരുടെയിടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറി മൂന്നു പേർ മരിച്ചു. ഫാസിൽ, മുഹമ്മദ് നൗഷാദ്, റംസീഖ് എന്നിവർ അപകടമുണ്ടായി തൽക്ഷണം മരിക്കുകയായിരുന്നു. ലോറിയുടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.