കളമശ്ശേരി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് കളമശ്ശേരിയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി വി.കെ. ഇബ്രാഹിം കുഞ്ഞ് സമ്മതിദായകർക്ക് പണം വിതരണം ചെയ്യുന്നതായി പരാതി.
വിഷുക്കൈനീട്ടം എന്ന പേരിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇബ്രാഹിം കുഞ്ഞ് പണം നൽകിയെന്നു കാണിച്ച് എൽ.ഡി.എഫ്. തെരഞ്ഞെടുപ്പു കമ്മീഷനും, ജില്ലാ കളക്ടർക്കും പരാതി നൽകി.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കളമശ്ശേരിയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി വ്യാപകമായി പണം ഒഴുക്കുകയാണെന്നാണ് എൽ.ഡി.എഫ്. ആരോപിക്കുന്നത്. വിഷു ദിവസം വ്യാപകമായി പണവിതരണം ചെയ്തു എന്നാണ് എൽ.ഡി.എഫ്. പരാതിപ്പെടുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കർഷിച്ചിരിക്കുന്നതിലും കൂടുതൽ തുക ഇപ്പോൾ തന്നെ ഇബ്രാഹിം കുഞ്ഞ് മണ്ഡലത്തിൽ ചിലവാക്കിയിട്ടുണ്ടെന്നും, ഇക്കാര്യം കൂടി അധികൃതർ പരിശോധിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.