മസ്ക്കറ്റ്: മലയാളി നഴ്സിനെ മസ്ക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി കറുകുറ്റി സ്വദേശിനി ചിക്കു റോബർട്ട് ആണ് മരിച്ചത്. ഇന്നലെ രാത്രി ഫ്ളാറ്റിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മോഷണശ്രമത്തിനിടെയാണ് ആക്രമണം എന്നാണ് പ്രാഥമിക നിഗമനം.
ബദർ അൽ സമ ആശുപത്രിയിലെ നഴ്സായ ചിക്കു , ഡ്യൂട്ടിക്കെത്താത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത് .
കഴിഞ്ഞ മൂന്നു വർഷ മായി ചിക്കുവും ഭർത്താവ് ജിന്സനും സലാലയിലെ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു.