തെലുങ്കാന: തെലുങ്കാനയിലെ ഒരു സർക്കാർ അനാഥാലയത്തിൽ പിഞ്ചു കുഞ്ഞുങ്ങൾക്ക് ക്രൂരപീഡനം. കഴിക്കാൻ നൽകിയ ആഹാരം കഴിച്ചില്ലെന്നാരോപിച്ച് അനാഥാലയത്തിലെ ജീവനക്കാർ കുഞ്ഞുങ്ങളുടെ കൈ ചൂടു സ്പൂൺ കൊണ്ട് പൊളളിക്കുകയായിരുന്നു. പ്രാഥമികാന്വേഷണത്തിൽ, കുഞ്ഞുങ്ങളുടെ കൈ എങ്ങനെ പൊളളിയെന്ന് തങ്ങൾക്കറിയില്ലെന്നാണ് ജീവനക്കാർ പറഞ്ഞതെങ്കിലും, സി.സി.ടി.വി ദൃശ്യങ്ങളിൽ സത്യം പുറത്തു വരികയായിരുന്നു.
ക്രൂരതയ്ക്കിരയായ കുഞ്ഞുങ്ങളെല്ലാം 5 വയസ്സിൽ താഴെ മാത്രം പ്രായമുള്ളവരാണ്. കരിംനഗർ പ്രോജക്ട് ഡയറക്ടർ മോഹൻ റെഡ്ഡിയുടെ വസതി സന്ദർശിച്ച ചില പൊതു പ്രവർത്തകർ വഴിയാണ് ഈ വിവരം പുറത്താകുന്നത്. വിഷയത്തിൽ കുറ്റക്കാർക്കെതിരേ കർശനനടപടിയുണ്ടാവണമെന്ന് മോഹൻ റെഡ്ഡി ആവശ്യപ്പെട്ടു.