കോഴിക്കോട്: സര്‍ക്കാരിന്റെ അനാസ്ഥ മൂലം കണ്‍സ്യുമര്‍ ഫെഡിന്റെ വിഷുച്ചന്തകള് പലയിടത്തും അടച്ചു പൂട്ടി. സപ്ലൈകോ ചന്തകളും പാതി നിലച്ച നിലയിലാണ്.
സര്‍ക്കാര്‍ പണം നല്കാത്തതിനാല് വിതരണക്കാര്‍ സാധനം നല്കാന് തയ്യാറാവുന്നില്ല. 360 കോടി രൂപയാണ് വിതരണക്കാര്‍ക്ക് കുടിശ്ശികയിനത്തില്‍ കിട്ടാനുള്ളത്. സാധനങ്ങള്‍ കിട്ടാതായതോടെ വിഷു ചന്തതകള് അടച്ചു പൂട്ടി. കണ്‍സ്യൂമര്‍ ഫെഡിലും അവസ്ഥ വ്യത്യസ്തമല്ല. പലയിടത്തും റാക്കറ്റുകള്‍ കാലിയായി ത്തുടങ്ങി.
സബ്സിഡി ഇനത്തില്‍ 13 ഇനങ്ങള്‍ വിഷു വിപണി വഴി നല്‍കാനാണ് കണ്‍സ്യൂമര്‍ ഫെഡ് തീരുമാനിച്ചിരുന്നത്. പക്ഷേ ഇതൊക്കെ വെറും തീരുമാനങ്ങളായി അവശേഷിച്ചു. ത്രിവേണി വഴി നന്മ സ്റ്റോറുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുവാന്‍ കണ്‍സ്യൂമര്‍ ഫെഡ് ഇത് വരെ തയ്യാറായിട്ടുമില്ല.
അധികൃതര്‍ പരസ്പരം പഴി ചാരിയും കുടിശ്ശിക വരുത്തിയും നന്മ സ്റ്റോറുകളെ ശ്വാസം മുട്ടിച്ചു കൊല്ലുമ്പോള്‍ വീര്‍പ്പുമുട്ടുന്നത് പാവം സാധാരണക്കാരനാണ്.