ശ്രീനഗർ : എൻ ഐ ടി ശ്രീനഗറിൽ ദേശീയ പതാക ഉയർത്തിയതിന്റെ പേരിൽ പോലീസ് മർദ്ദനത്തിനിരയായവരെ സന്ദർശിക്കാനെത്തിയ അനുപം ഖേറിനെ വിമാനത്താവളത്തിൽ തടഞ്ഞു. എൻ ഐ ടി സന്ദർശിക്കരുതെന്ന് ജമ്മു കശ്മീർ പോലീസ് ഖേറിനെ അറിയിച്ചു.
ക്രമസമാധാനനില തകരാറിലാവുമെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് അനുപം ഖേർ പറഞ്ഞു. താൻ പോയത് കുഴപ്പങ്ങളുണ്ടാക്കാനല്ലെന്നും ദേശീയവാദികളായ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകാനാണെന്നും ഖേർ പറഞ്ഞു.
ടി20 ലോകകപ്പിൽ ഇന്ത്യ വെസ്റ്റിൻഡീസിനോട് തോറ്റതോടെയാണ് എൻ ഐ ടി ശ്രീനഗറിൽ പ്രശ്നങ്ങൾ തുടങ്ങിയത് . ഇന്ത്യാ വിരുദ്ധ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളുമായി ഒരു സംഘം കശ്മീരി വിദ്യാർത്ഥികൾ പ്രകടനം നടത്തിയതിനെ മറ്റ് വിദ്യാർത്ഥികൾ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം .
വിഘടനവാദികൾക്ക് മറുപടിയുമായി ദേശീയ പതാകയുമായി പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടിയത് .