ന്യൂഡൽഹി : ശ്രീനഗർ എൻ ഐ ടിയിലെ ദേശീയവാദികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹിയിൽ നിന്ന് ഒരു സംഘം വിദ്യാർത്ഥികൾ ശ്രീനഗറിലേക്ക് . ദേശീയപതാകയുമായി പ്രകടനം നടത്തിയതിന് മർദ്ദനവും ഭീഷണിയും നേരിടേണ്ടി വന്ന വിദ്യാർത്ഥികളെ കണ്ട് ദേശീയ പതാക നൽകാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.
രണ്ട് ബസുകളും ഏഴു കാറുകളുമടങ്ങിയ സംഘമാണ് എൻ ഐ ടിയിലേക്ക് പോകുന്നത് . ഞായറാഴ്ചയാണ് ഇവർ എൻ ഐ ടിയിലെത്തും. സോനിപട്ട് , അംബാല , പാനിപ്പട്ട് എന്നിവിടങ്ങളിൽ നിന്നുള്ളവരും യാത്രയ്ക്കൊപ്പം ചേരും.രാജ്യം ഒരുമിച്ച് നിന്ന് ദേശവിരുദ്ധ ശക്തികൾക്കെതിരെ പോരാടണമെന്ന് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് മൻജീത് സിംഗ് ആവശ്യപ്പെട്ടു . എൻ ഐ ടിയിലെ ദേശീയ വാദികൾക്ക് പൂർണ പിന്തുണ നൽകുന്നതായും അദ്ദേഹം അറിയിച്ചു.