പത്തനംതിട്ട: ഈ മാസം പത്തിന് ബി.ജെ.പി. ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പത്തനംതിട്ടയിലെത്തും. പത്തനംതിട്ട മുനുസിപ്പൽ സ്റ്റേഡിയത്തിൽ വൈകിട്ട് നാലിനു നടക്കുന്ന സമ്മേളനത്തിൽ എൻ.ഡി.എ. യുടെ സംസ്ഥാനതല പ്രഖ്യാപനം അദ്ദേഹം നിർവ്വഹിക്കും.
സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, തുഷാർ വെളളാപ്പളളി, പി.സി. തോമസ്, മെഹബൂബ്, രാജൻ ബാബു തുടങ്ങിയ ഘടകകക്ഷി നേതാക്കളും അൻപതിനായിരം പ്രവർത്തകരും പങ്കെടുക്കും. ബി.ജെ.പി. പത്തനംതിട്ട ജില്ലാപ്രസിഡന്റ്, അശോകൻ കുളനട പത്രസമ്മേളനത്തിൽ അറിയിച്ചതാണിത്.
തെരഞ്ഞെടുപ്പ് സംജാതമാകുന്ന അവസരത്തിൽ, പ്രബലമായ എൻ.ഡി.എ. സഖ്യത്തിന്റെ ശക്തിപ്രഖ്യാപനം കൂടിയായി ഈ സമ്മേളനം മാറുമെന്ന് കരുതുന്നു.