ഡൽഹി : ബിജെപി യുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനിയുടെ ഭാര്യ കമല അദ്വാനി അന്തരിച്ചു. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ച് ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം . 83 വയസ്സായിരുന്നു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എയിംസിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കമല അദ്വാനിയുടെ ആരോഗ്യനില കഴിഞ്ഞ കുറെ മാസങ്ങളായി തകരാറിലായിരുന്നു .
കമല അദ്വാനിയുടെ മരണത്തിൽ അനുശോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.