തിരുവനന്തപുരം : തൃക്കാക്കര മണ്ഡലത്തിൽ, ബെന്നി ബഹനാന് സ്ഥാനാർഥിത്വം നിഷേധിച്ചതിനെതിരെ പ്രവർത്തകർക്കിടയിൽ അമർഷം പുകയുന്നു.ബെന്നിയെ അനുകൂലിച്ചും, പി.ടി. തോമസിനെ എതിർത്തും പ്രകടനങ്ങൾ തുടരുകയാണ്. ഇതിന് പുറമെ മണ്ഡലത്തിലെങ്ങും ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
അതേസമയം കോൺഗ്രസ് സ്ഥാനാർഥി നിർണ്ണയം കുറച്ചു കൂടി ഭംഗിയായി നടത്താമായിരുന്നു എന്ന് മന്ത്രി കെ ബാബു പറഞ്ഞു .അനിശ്ചിതത്വം ഒഴിവാക്കി കാര്യങ്ങൾ കൈകാര്യം ചെയ്യണമായിരുന്നു. സ്ഥാനാർഥി നിർണയത്തിൽ വി.എം. സുധീരൻ വ്യക്തിപരമായ വിരോധം കാണിച്ചുവെന്ന് കരുതുന്നില്ലെന്നും കെ . ബാബു കൊച്ചിയിൽ പറഞ്ഞു .
അതിനിടയിൽ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ തീരുമാനിച്ച് ഐഎൻടിയുസിയും രംഗത്തെത്തി. സ്ഥാനാർത്ഥി നിർണ്ണയത്തിൽ സംഘടനയോടുള്ള കോൺഗ്രസ് നേതാക്കളുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് തീരുമാനം. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി പ്രചരണത്തിന് ഇറങ്ങേണ്ട എന്ന തീരുമാനത്തിലാണ് .