ന്യൂഡൽഹി: തീവ്രവാദസംഘടനയായ, താലിബാൻ പുറത്തിറക്കിയ ആൻഡ്രോയിഡ് ആപ്പ്, അൽഎമറ (Alemarah) ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു. ഏപ്രിൽ ഒന്നിന് ലോഞ്ച് ചെയ്ത പ്രോഗ്രാം, കൂടുതൽ പേരെ തങ്ങളുടെ സംഘടനയിലേക്ക് ആകർഷിക്കുന്നതിന്, ആധുനിക സങ്കേതങ്ങൾ വഴിയുള്ള തങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അവകാശപ്പെട്ടിരുന്നു.
ഇസ്ലാമിക തീവ്രവാദസംഘടനയായ താലിബാന്റെ ആഹ്വാനങ്ങളും, ഔദ്യോഗിക നിലപാടുകളും, സംവാദങ്ങളുമടങ്ങിയ, അഫ്ഗാൻ ഭാഷയായ ‘പഷ്തു‘ വിലാണ് ആപ്പ് അവതരിപ്പിച്ചിരുന്നത്.
ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിന്റെ നയങ്ങൾക്ക് വിരുദ്ധമാണെന്നും, തങ്ങളുടെ ഡാറ്റ ബേസിൽ നിന്നും നീക്കം ചെയ്തെന്നും ഗൂഗിൾ വക്താവ് സ്ഥിരീകരിച്ചു.