കൊച്ചി : യുഡിഎഫ് സീറ്റ് നല്കിയില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാവുമെന്ന് കേരള കോഗ്രസ് ജേക്കബ് വിഭാഗം ചെയര്മാന് ജോണി നെല്ലൂര്‍. കോതമംഗലം, മൂവാറ്റുപുഴ, അങ്കമാലി സീറ്റുകള്‍ പരിഗണനയിലുണ്ടെും അദ്ദേഹം പറഞ്ഞു. അതെ സമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കോതമംഗലത്ത് ജോണി നെല്ലൂര്‍ മത്സരിക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് സിപിഎം എറണാകുളം ജില്ലാനേതൃത്വം പറഞ്ഞു.
നാലു സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസിനെ ഒരു സീറ്റില്‍ ഒതുക്കിയ യുഡിഎഫ് നിലപാട് പാര്‍ട്ടിയില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ ലഭിച്ച മൂന്നു സീറ്റുകളില്‍ പരിഗണിക്കുമെന്ന പ്രതീക്ഷയാണ് ഇല്ലാതായത്. പിറവത്ത് ഒരു സീറ്റില്‍ ഒതുക്കിയ നടപടി ഞെട്ടലോടെയാണ് പാര്‍ട്ടി സ്വീകരിച്ചതെന്നാണ് ജോണി നെല്ലൂര്‍ പറഞ്ഞത്.
ക്രൂരവും വഞ്ചനാത്മകവുമായ നിലപാട് എന്നാണ് ഇതിനെ ജോണി നെല്ലൂര്‍ വിശേഷിപ്പിക്കുന്നത്. ഒരുസീറ്റില്‍ ഒതുക്കിയ നടപടിയില്‍ ഉള്ള പ്രതിഷേധം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതെ സമയം ഒരു സീറ്റുകൂടി നല്‍കാമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ജോണി നെല്ലൂര്‍ മുഖവിലയ്ക്ക് എടുത്തിട്ടില്ല. കൂടാതെ യുഡിഎഫിനെതിരെ കടുത്ത നിലപാടുമായി മുന്നോട്ടുപോകാനുളള തീരുമാനത്തിലാണ് അദ്ദേഹം.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കോതമഗംലത്ത് മത്സരിക്കുമെന്നായിരുന്നു നേരത്തെ നല്കിയ സൂചന. എന്നാല്‍ ഈ സാധ്യത എല്‍ഡിഎഫ് നേതൃത്വം തള്ളിയതോടെ ആരുടെ പിന്തുണയിലും മത്സരിക്കുമെന്ന നിലപാടിലാണ് ജോണി നെല്ലൂര്‍. കോതമംഗലം, മൂവാറ്റുപുഴ, അങ്കമാലി സീറ്റുകള്‍ പരിഗണനയില്‍ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എവിടെ മത്സരിക്കും എന്ന തീരുമാനം രണ്ടുദിവസത്തിനകം ഉണ്ടാകും. അതെ സമയം പാര്‍ട്ടിക്കു ലഭിച്ച പിറവം സീറ്റില്‍ സിറ്റിങ് എംഎല്‍എ അനൂപ് ജേക്കബ്ബ് മത്സരിക്കും.