പെഷാവാർ: പാകിസ്ഥാനിലെ പെഷാവറിൽ 300 വർഷം പഴക്കമുള്ള സിഖ് ഗുരുദ്വാര വീണ്ടും ആരാധനയ്ക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചു. ഇന്ത്യാ -പാക് വിഭജനത്തിന് ശേഷം ആദ്യമായാണ് ഗുരുദ്വാര ആരാധനയ്ക്കായി തുറന്നുകൊടുക്കുന്നത്.
1703ൽ പത്താമത്തെ സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിംഗിന്റെ കാലഘട്ടത്തിലാണ് ഗുരുദ്വാര നിർമ്മിച്ചത്. ഭാരതത്തിൽ നിന്നുള്ള സിഖ് മതവിശ്വാസികൾക്കും ഇവിടെ ആരാധന നടത്താൻ അനുവാദമുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇതിന് മുന്നോടിയായി ഗുരുദ്വാര മോടി പിടിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു.