കൊല്ലം : കൊല്ലത്ത് സിപിഎം സ്ഥാനാർത്ഥിയായ സിനിമാതാരം മുകേഷിനെതിരെ വീണ്ടും പോസ്റ്റർ. കെട്ടിയിറക്കിയ സ്ഥാനാർത്ഥിയെ അംഗീകരിക്കാൻ ഇത് കണ്ണൂരല്ല. തൊഴിലാളി വർഗത്തിന്റെ ചോരയും കണ്ണീരും വീണ മണ്ണാണ്. ഒരു പരിപാടിക്ക് വിളിച്ചാൽ വലിക്കുന്ന സിഗരറ്റിന്റെ പോലും പണം വാങ്ങുന്ന ആൾ എങ്ങനെ തൊഴിലാളി വർഗത്തിന്റെ പ്രതിനിധിയാകും എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് പോസ്റ്ററിലുള്ളത്.
സേവ് സിപിഎം ഫോറത്തിന്റെ പേരിലാണ് പോസ്റ്റർ പതിച്ചത്. ഇന്നലെയാണ് പിണറായി വിജയന് പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റിൽ മുകേഷിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കപ്പെട്ടത്. മുകേഷിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ നേരത്തെ തന്നെ പ്രതിഷേധങ്ങളുയർന്നിരുന്നു . എന്നാൽ ഈ പ്രതിഷേധങ്ങളൊന്നും വകവയ്ക്കാതെയാണ് പിണറായി പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമെടുത്തത് .