ന്യൂഡൽഹി : ബ്രസ്സൽസിലെ ചാവേർ ആക്രമണത്തിനിടെ കാണാതായ ഇന്ത്യക്കാരൻ മരിച്ചതായി സ്ഥിരീകരണം. ബംഗളൂരുവിൽ നിന്നുള്ള ഇൻഫോസിസ് ജീവനക്കാരനായ രാഘവേന്ദ്രൻ ഗണേശാണ് കൊല്ലപ്പെട്ടത്.
പൂനെയിലായിരുന്ന ഇദ്ദേഹം നാലു വർഷമായി ബ്രസൽസിലായിരുന്നു. 34 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ രാഘവേന്ദ്രൻ മരിച്ചതായി ബെൽജിയൻ അധികൃതരാണ് അറിയിച്ചത്