കൊച്ചി: ചലച്ചിത്ര താരം ജിഷ്ണു രാഘവന് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.15ന് ആയിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പിതാവ് രാഘവനും ബന്ധുക്കളും മരണ സമയത്ത് അടുത്തുണ്ടായിരുന്നു.
കണ്ണൂര്‍ സ്വദേശിയായ ജിഷ്ണു 1987ല്‍ പുറത്തിറങ്ങിയ ‘കിളിപ്പാട്ട്’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയരംഗത്തെത്തിയത്, കമലിന്റെ ‘നമ്മള്’ എന്ന ചിത്രത്തിലൂടെയാണ് നായക നിരയിലേക്കെത്തുന്നത്. 25 ഓളം മലയാള ചിത്രങ്ങളില്‍ വേഷമിട്ട ‘അദ്ദേഹം റബേക്ക ഉതുപ്പ് കിഴക്കേമല’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
രോഗബാധയേത്തുടര്‍ന്ന് അഭിനയരംഗത്തു നിന്നു വിട്ടുനിന്ന ജിഷ്ണു 2012ല്‍ പുറത്തിറങ്ങിയ ‘ഓര്‍ഡിനറി’ എന്ന മലയാള ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. മാര്‍ച്ച് അഞ്ചാം തീയതി രോഗം മൂര്‍ച്ഛിച്ചതിനേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം താന്‍ ഐസിയുവിലാണെന്നും എന്നാല്‍ ഭയപ്പെടേണ്ടതില്ലെന്നും ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.