ന്യൂഡൽഹി : കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ ആറ് ശതമാനം വർദ്ധനവിനുള്ള ശുപാർശയ്ക്ക് ക്യാബിനറ്റിന്റെ അംഗീകാരം . ഒരു കോടിയോളം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
2016 ജനുവരി 1 മുതൽ മുൻ കാല പ്രാബല്യത്തോടെയാണ് വർദ്ധനവ് നടപ്പിലാക്കുന്നത് . 14,724.74 കോടിയുടെ വാർഷിക ചെലവാണ് വർദ്ധനവിലൂടെ സർക്കാരിനുണ്ടാകുക. അൻപത് ലക്ഷം സർക്കാർ ജീവനക്കാർക്കും അൻപത്തിയെട്ട് ലക്ഷം പെൻഷൻകാർക്കും ഇതിന്റെ ഗുണഫലം ലഭിക്കും
2015 ജൂലൈയിലും ഡി എ ആറ് ശതമാനം വർദ്ധിപ്പിച്ചിരുന്നു. വർഷത്തിൽ രണ്ട് തവണയാണ് ക്ഷാമബത്തയിൽ പുനക്രമീകരണം നടപ്പിലാക്കുക.