തിരുവനന്തപുരം : ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഇന്ന് തിരുവനന്തപുരത്തെത്തും. കാട്ടായിക്കോണത്ത് സിപിഎം ആക്രമണത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അമൽ കൃഷ്ണയെ സന്ദർശിക്കുന്നതിനാണ് അമിത് ഷാ എത്തുന്നത്.
ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ സിപിഎം അക്രമം ചർച്ചാവിഷയമായതിനെ തുർന്നാണ് അമിത് ഷായുടെ സന്ദർശനം. രാത്രി 8.50 ന് ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ എത്തുന്ന അമിത് ഷാ സ്വകാര്യ ആശുപത്രിയിലേക്ക് പോകും. അമൽ കൃഷ്ണയെ സന്ദർശിച്ച ശേഷം 9.30 ഓടെ തിരികെ മടങ്ങും.
സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കാട്ടായിക്കോണത്ത് നഗരസഭ ഭരണത്തിനെതിരെ ബിജെപി നടത്തിയ പ്രകടനത്തിന് നേരെ ഉണ്ടായ സിപിഎം ആക്രമണത്തിലാണ് അമൽ കൃഷ്ണയ്ക്ക് ഗുരുതരമായി പരിക്കേറ്റത് .