കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പരീക്ഷണ ഓട്ടം വിജയകരം. മുട്ടം മുതല്‍ ഇടപ്പള്ളിവരെ ആറുകിലോമീറ്ററാണ് മെട്രോ ഓടിയെത്തിയത്. രാവിലെ ഒന്പതെ മുക്കാലോടെയാണ് യാത്ര ആരംഭിച്ചത്. രണ്ടാംഘട്ടത്തില്‍ മൂന്നുതവണയായാണ് യാത്ര . പത്തുകിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ഓടിയെത്തിയത്.
എന്ജിന് ഉള്‍പ്പെടെ മൂന്നു ബോഗികളാണ് ഉണ്ടായിരുന്നത്. ഡിഎംആര്‍സി ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടുന്ന സംഘമാണ് യാത്രയില്‍ ഉണ്ടായിരുന്നത്. വൈകിട്ടോടെ മൂന്നു തവണ യാത്രയും കഴിയുന്നതോടെയാണ് രണ്ടാംഘട്ട പരീക്ഷണയാത്ര പൂര്‍ത്തിയാവുക. നവംബറോടെ സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.