കൊച്ചി: പി.സി ജോര്‍ജിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി. പി.സി ജോര്‍ജ് നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി തീരുമാനം.
അയോഗ്യനാക്കുന്നതിന് മുന്‍പ് തന്നെ പി.സി ജോര്‍ജ് രാജിക്കത്ത് നല്‍കിയിരുന്നതായും ഈ രാജിക്കത്ത് സ്പീക്കര്‍ പരിഗണിക്കണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. അയോഗ്യനാക്കുന്നതിന് മുന്‍പ് തന്റെ ഭാഗം കേട്ടില്ലെന്ന പി.സി ജോര്‍ജിന്റെ വാദവും കോടതി പരിഗണിച്ചു.
സ്പീക്കര്‍ക്ക് നിയമാനുസൃതം രാജി പുനപ്പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. രാജി സമര്‍പ്പിച്ചിട്ടും തന്നെ അയോഗ്യനാക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പി.സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്.