വാഷിംഗ്ടണ്‍: പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ബറാക്ക് ഒബാമ. റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ റാലിക്കിടെ ട്രംപ് അനുകൂലികളും ട്രംപിനെതിരെ പ്രതിഷേധിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഒബാമയുടെ പ്രതികരണം.
രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് സ്ഥാനാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടതെന്ന് ഒബാമ പറഞ്ഞു. തെരഞ്ഞെടുപ്പ് റാലികളിലെ പ്രസ്താവനകളില്‍ മിതത്വം പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ഷിക്കാഗോയില്‍ നടത്തിയ റാലി പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. റാലിയില്‍ നിന്നും കറുത്ത വര്ഗ്ഗകാരെ ഒഴിവാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്.
ട്രംപിന്റെ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളും മെക്സിക്കന്‍ അഭയാര്‍ത്ഥികള്‍ കളളക്കടത്തുകാരണെന്ന പരാമര്‍ശങ്ങളും നേരത്തെ വിവാദമായിരുന്നു.