ന്യൂഡല്‍ഹി: ആര്‍എസ്എസിനെ ഭീകരസംഘടനയായ ഐഎസ്ഐഎസിനോട് ഉപമിച്ച കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പ്രസ്താവന വെളിപ്പെടുത്തുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയപാപ്പരത്വമാണെന്ന് ആര്‍എസ്എസ്. മതമൗലിക വാദികളെയും ഐഎസ്ഐഎസ് പോലുളള ഭീകരസംഘടനകളെയും നേരിടുന്നതിലെ അനിഷ്ടം കൂടിയാണ് ഈ പ്രസ്താവനയിലൂടെ വെളിപ്പെടുന്നതെന്നും ആര്‍എസ്എസ് അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ പറഞ്ഞു.
പ്രസ്താവനയുടെ പേരില്‍ ആസാദിനെതിരേ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് ഗുലാം നബി ആസാദ് വിവാദ പരാമര്‍ശം നടത്തിയത്. പ്രസ്താവനയ്ക്കെതിരേ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.
ആര്‍എസ്എസ് ഒരു ദേശീയ സംഘടനയാണെന്നും ഗുലാം നബി ആസാദ് മാപ്പുപറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. മാപ്പു പറയാന്‍ തയ്യാറായില്ലെങ്കില്‍ ആസാദിനെതിരേ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി തയ്യാറാകണമെന്നും ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ പറഞ്ഞു.
ആര്‍എസ്എസിനെ അടിച്ചമര്‍ത്താനാണ് ജവഹര്‍ലാല്‍ നെഹ്റുവും രാജീവ് ഗാന്ധിയും അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിട്ടുളളതെന്നും എന്നാല്‍ ഇതില്‍ നിന്നൊക്കെ ശക്തമായി ഉയിര്‍ത്തെഴുന്നേറ്റ് വന്നിട്ടുള്ള പ്രസ്ഥാനമാണ് ആര്‍എസ്എസ് എന്നും ശ്രീകാന്ത് ശര്‍മ പറഞ്ഞു.