ഭുവനേശ്വര്‍: ഒഡീഷയില്‍ കുഴിബോംബ് സ്ഫോടനത്തില്‍ ബിഎസ്എഫ് കമാന്‍ഡന്റും ഒരു സൈനികനും കൊല്ലപ്പെട്ടു. കൊറാത്പൂര് ജില്ലയിലെ വനപ്രദേശത്തു കൂടി ബൈക്കില്‍ സഞ്ചരിക്കവേയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് നക്സലുകള്‍ കുഴിച്ചിട്ടിരുന്ന ബോംബുകളാണ് പൊട്ടിത്തെറിച്ചത്.
ബിഎസ്എഫ് കമാന്‍ഡന്റ് സുനില്‍ കുമാര്‍ ഭേര, കോണ്‍സ്റ്റബിള്‍ എസ്.പി പാണ്ഡ എന്നിവരാണ് കൊല്ലപ്പെട്ടത്. പട്രോളിംഗ് കഴിഞ്ഞ ശേഷം ദാന്ദാബാരി ഗ്രാമത്തില്‍ നിന്നും മടങ്ങുകയായിരുന്നു ഇരുവരും. കുഴിബോംബ് സ്ഥാപിച്ചിടത്ത് ബൈക്ക് കയറിയാണ് സ്ഫോടനം ഉണ്ടായത്. എസ്.പി പാണ്ഡ സംഭവ സ്ഥലത്ത് വച്ചും സുനില്‍ കുമാര്‍ ഭേര ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് സ്ഫോടനത്തില്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.