വാഷിംഗ്ടണ്‍: അമേരിക്കയിലെ കന്‍സാസില്‍ ഉണ്ടായ വെടിവെപ്പില്‍ 3 പേര് കൊല്ലപ്പെട്ടു. പതിന്നാല് പേര്‍ക്ക് പരുക്കേറ്റു. കന്‍സാസിലെ എക്സല്‍ ഫാക്ടറിയിലാണ് സംഭവം. ഫാക്ടറിയിലെ മുന്‍ ജീവനക്കാരനാണ് വെടിയുതിര്‍ത്തത്.
തോക്കുമായി ഫാക്ടറിയില്‍ എത്തിയ ഇയാള്‍ ജീവനക്കാര്‍ക്ക് നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഇയാളെ വധിക്കുകയായിരുന്നു. പരിക്കേറ്റവരെ പ്രദേശത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.
ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അതേസമയം വെടിവെപ്പിന് പിന്നില്‍ തീവ്രവാദ ബന്ധമില്ലെന്ന് അധിക്യതര്‍ വ്യക്തമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.