മുംബൈ: അധോലോക നേതാവും പിടികിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരപുത്രന് പിടിയിലായതായി റിപ്പോര്‍ട്ട്. മയക്കുമരുന്ന്ആയുധ കൈമാറ്റക്കേസില്‍ 2015 ഡിസംബറിലാണ് സൊഹൈല്‍ കക്കാര്‍ പോലീസിന്റെ പിടിയിലാകുന്നത്. സൊഹൈലിനൊപ്പം രണ്ട് പാക്കിസ്ഥാന് സ്വദേശികളെയും യുഎസിന്റെ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊളംബിയയിലെ ‘റെവലൂഷണറി ആംഡ് ഫോഴ്സസ് ഓഫ് കൊളംബിയ’ എന്ന ഭീകരസംഘടനയ്ക്കാണ് ഇവര്‍ ആയുധങ്ങള്‍ വിറ്റത്. 2014ല്‍ സ്പെയിനില്‍ പിടിയിലായ ഇയാളെ, പിന്നീട് കുറ്റവാളികളെ കൈമാറുന്ന കരാറിന്റെ ഭാഗമായി യു.എസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന് കൈമാറുകയായിരുന്നു. 25 വര്‍ഷം മുതല്‍ ആജീവനാന്തം വരെയുള്ള തടവുശിക്ഷലഭിക്കാവുന്ന കുറ്റമാണ് സൊഹൈലില്‍ ചുമത്തിയിരിക്കുന്നത്.
അതേസമയം, വാര്‍ത്ത പുറത്തുവരാതിരിക്കാന്‍ ദാവൂദ് തന്റെ ഉന്നതബന്ധങ്ങള്‍ ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദാവൂദിന്റെ ഇളയസഹോദരന് നൂറയുടെ മകനാണ് അലി ഡാനിഷ് എന്നറിയപ്പെടുന്ന സൊഹൈല്‍.