കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ഒരു സ്പിൽവേ ഷട്ടര്‍ കൂടി തമിഴ്നാട് അടച്ചു. കഴിഞ്ഞ ദിവസം അധിക ജലം കേരളത്തിലേക്ക് ഒഴുക്കിവിടാനായി തുറന്ന രണ്ട് ഷട്ടറുകളില്‍ ഒന്നാണ് ഇന്ന് പുലര്‍ച്ചെ അടച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 141.6 അടിയായി കുറഞ്ഞിട്ടുണ്ട്.
അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതും വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതും ആശങ്കകള്‍ക്ക് വിരാമമായിട്ടുണ്ട്. രണ്ടുദിവസങ്ങളിലായി തമിഴ്നാട് ഷട്ടറുകൾ അരയടി തുറന്ന് സെക്കന്റിൽ 600 ഘനഅടി ജലമാണ് ഇടുക്കി അണക്കെട്ടിലേക്ക് തുറന്നു വിട്ടത്. അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രി കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യം ഉമ്മന്‍ചാണ്ടി കേന്ദ്രത്തിനു മുന്പില് ഇന്ന് ഉന്നയിച്ചേക്കും. തമിഴ്നാടിന് വെള്ളം മുടങ്ങാത്ത രീതിയില്‍ പുതിയ അണക്കെട്ട് നിര്‍മ്മാണവുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിക്കും.