കൊച്ചി : തൃപ്പൂണിത്തുറ ആർ. എൽ വി കോളേജിൽ മാനസിക പീഡനമേറ്റ ദളിത് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കുറ്റക്കാരെ പോലീസ് അറസ്റ്റ് ചെയ്തു . എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റടക്കം അഞ്ച് എസ് എഫ് ഐ പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .
കുറ്റക്കാരായ എസ് എഫ് ഐ പ്രവർത്തകരെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്ന് എസ് എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി അറിയിച്ചു. എസ് എഫ് ഐ നേതാക്കളുടെ ഭീഷണിയും മാനസിക പീഡനവും സഹിക്കാൻ കഴിയാതെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആർ എൽ വി കോളേജിലെ ദളിത് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത് .
കോളേജിൽ നടന്ന സംഘർഷത്തിന് ദൃക്സാക്ഷിയായതാണ് എസ് എഫ് ഐ നേതാക്കളെ പ്രകോപിപ്പിച്ചത് . തുടർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും സ്വഭാവഹത്യ നടത്തുകയും ചെയ്യുകയായിരുന്നു .