• Page Views 989

സംഗീത സംവിധായകൻ രാജാമണി അന്തരിച്ചു

ചെന്നൈ: പ്രശസ്‍ത സംഗീത സംവിധായകൻ രാജാമണി ചെന്നൈയിൽ അന്തരിച്ചു. 60 വയസായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. പ്രമുഖ സംഗീത സംവിധായകൻ ബി.എ. ചിദംബരനാഥിന്‍റെ മകനാണ്.

1985ൽ പുറത്തിറങ്ങിയ ‘നുളളി നോവിക്കാതെ’ എന്ന ചിത്രത്തിലൂടെയാണ് രാജാമണി സംഗീത സംവിധാന രംഗത്തേക്ക് പ്രവേശിച്ചത്. നൂറ്റിഅമ്പതിലേറെ ഗാനങ്ങൾക്ക് ഈണം പകരുകയും, എഴുന്നൂറിലധികം സിനിമകൾക്ക് പശ്ചാത്തല സംഗീതം ഒരുക്കുകയും ചെയ്‍തിട്ടുണ്ട്.

ആറാം തന്പുരാന്‍റെ പശ്ചാത്തല സംഗീതത്തിന് രാജാമണിക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചു. മുൻ ബാസ്‍കറ്‍റ്ബോൾ താരം ബീനയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

മേക്ക് ഇന്‍ ഇന്ത്യ വീക്ക് പരിപാടിക്കിടെ വന്‍ തീപിടുത്തം

Next Story »

നുള്ളി നോവിക്കാതെ…

HAPPENING NOW

%d bloggers like this: