മുംബൈ: മുംബൈ ഭീകരാക്രമണ കേസില്‍ മാപ്പുസാക്ഷിയായ ഡേവിഡ് കോള്മാന് ഹെഡ്ലിയെ മുംബൈ പ്രത്യേക കോടതി ഇന്ന് ചോദ്യം ചെയ്യും. യു.എസിലുള്ള ഹെഡ്ലിയെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചോദ്യം ചെയ്യുക. നിലവില്‍ മുംബൈ സ്ഫോടന കേസുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോടതി ഹെഡ്ലിക്ക് 35 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിട്ടുള്ളത്.
ഇന്ത്യയില്‍ ആദ്യമായാണ് വിദേശിയായ ഭീകരനെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചോദ്യം ചെയ്യുന്നത്. ഭീകരാക്രമണ കേസില്‍ കഴിഞ്ഞ ഡിസംബറിലാണ് ഹെഡ്ലിയെ മാപ്പ് സാക്ഷിയാക്കിയത്. ആക്രമണത്തില്‍ പാക് ചാരസംഘടനയായ ഐഎസ്ഐ ഭീകരസംഘടനയായ ലഷ്കര്‍ ഇ തോയ്ബയ്ക്ക് നേരിട്ട് സഹായങ്ങള്‍ ചെയ്തതായി ഹെഡ്ലി നേരത്തെ എന്‍ ഐ എയ്ക്ക് മൊഴി നല്‍കിയിരുന്നു.